
Formation Meeting
@ Ramavarma Club
INAUGURAL E-BULLETIN · 15 August 2026
ചെമ്മക്കാടിന്റെ കൂട്ടായ്മയ്ക്ക് ഒരു പുതിയ ഡിജിറ്റൽ മുഖം. നാടിന്റെ കഥകളും സ്വപ്നങ്ങളും മനുഷ്യരും ഇനി ഒരൊറ്റ വേദിയിൽ.
Read the first issue ↓CHEMMAKKADU
ACTION & FELLOWSHIP
From wellness and community health to drug awareness, sport and annadanam, Club Chemvora is turning fellowship into meaningful action.

@ Ramavarma Club


Breathing, balance and community wellbeing.

Supporting early detection through public awareness and screening assistance.

A shared big-screen experience created for community gatherings, learning and live events.

Fitness, friendship and team spirit under the lights.


Say no to drugs, say yes to life - guiding families and young people towards safer choices.

@ MGM Old Age Home, Chittumala
EDITORIAL DESK MESSAGE
അഷ്ടമുടിക്കായലിന്റെ ഓളങ്ങൾ തഴുകുന്ന ചെമ്മക്കാടിന്റെ മണ്ണിൽ, എക്കാലവും നിലനിൽക്കുന്ന മതസൗഹാർദ്ദത്തെയും പരസ്പരസ്നേഹത്തെയും നെഞ്ചിലേറ്റിക്കൊണ്ടാണ് ‘ക്ലബ് ചെംവോറ’ ഇന്ന് ഔദ്യോഗികമായി നാടിനായി സമർപ്പിക്കപ്പെടുന്നത്. ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെയുള്ള ഈ യാത്ര, തലമുറകളെ തമ്മിൽ കോർത്തിണക്കാനും മറുനാടുകളിൽ കഴിയുന്ന പ്രവാസികളെ നാടിന്റെ സ്പന്ദനങ്ങളുമായി ചേർത്തുപിടിക്കാനുമുള്ള ഒരു പൊതുവേദിയായി മാറുകയാണ്.
കലാ-കായിക മേഖലകളിൽ നാടിന്റെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, അർഹരായവർക്ക് കാരുണ്യത്തിന്റെ കൈത്താങ്ങാകുക, സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുക, ‘ഗ്രീൻ മിഷൻ’ വഴി പ്രകൃതിസമ്പത്ത് സംരക്ഷിക്കുക എന്നിവയ്ക്കാണ് ക്ലബ് പ്രഥമ പരിഗണന നൽകുന്നത്. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനോടൊപ്പം, വിദ്യാർത്ഥികളുടെ നൈപുണ്യ വികസനവും യുവാക്കളുടെ സർഗ്ഗാത്മക വളർച്ചയും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുക എന്നതും ഞങ്ങളുടെ പ്രധാന ലക്ഷ്യമാണ്.
നാടിന്റെ വിശേഷങ്ങളും വർത്തമാനങ്ങളും വളർച്ചാഘട്ടങ്ങളും പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഈ എളിയ ബുള്ളറ്റിന് തുടക്കം കുറിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്. എല്ലാവരുടെയും പിന്തുണയും ഒത്തൊരുമയും മുൻനിർത്തി, ചെമ്മക്കാടിന്റെ തിളക്കമാർന്ന നാളേക്കായി നമുക്ക് ഒന്നിച്ചു കൈകോർക്കാം.
FORMATION TO INAUGURATION · 2026
രൂപീകരണ യോഗത്തിന്റെ ആവേശത്തിൽ തുടങ്ങി ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഈ മനോഹരമായ നാൾ വരെയുള്ള ദിനങ്ങളിൽ ഞങ്ങളുടെ ക്ലബ്ബ് നടന്നുതീർത്തത് മാതൃകാപരമായ പല വഴികളാണ്. നാടിനോടും നാട്ടുകാരോടും ചേർന്നുനിന്ന് ഞങ്ങൾ നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഈ ഈ-ബുള്ളറ്റിനിലൂടെ അടയാളപ്പെടുത്തുന്നു:
2026 ജൂൺ 16-ന് കൊല്ലം രാമവർമ്മ ക്ലബ്ബിൽ വെച്ച് നടന്ന ആവേശകരമായ രൂപീകരണ യോഗത്തോടെയാണ് നാടിന് മാതൃകയാവുന്ന ഈ കൂട്ടായ്മയ്ക്ക് ഞങ്ങൾ തുടക്കമിട്ടത്. അന്ന് കുറിച്ച ആ ദൃഢനിശ്ചയമാണ് ഇന്നിവിടെ വരെ ഞങ്ങളെ എത്തിച്ച ഊർജ്ജം.
ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര യോഗാദിനത്തിൽ സൗജന്യ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത യോഗാചാര്യനായ എഞ്ചിനീയർ ഡാനിയേൽ കുട്ടിയാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.
“കൂടെ നടന്നവർ തളരുമ്പോൾ ചേർത്തുനിർത്തുക” എന്ന ഉന്നതമായ ആശയം മുൻനിർത്തി ക്ലബ്ബ് ഒരു പ്രത്യേക ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടു. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി വീട്ടിൽ എത്തിച്ചു നൽകുന്നതാണ് ഈ പദ്ധതി. നിലവിൽ ഒരു കുടുംബത്തിൽ തുടക്കം കുറിച്ച ഈ മാതൃകാപരമായ പ്രവർത്തനം, വരും ദിവസങ്ങളിൽ ജനപങ്കാളിത്തത്തോടെ കൂടുതൽ നിർദ്ധന കുടുംബങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.
നാട്ടിലെ വനിതകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട്, കുഴിമതിക്കാട് റോട്ടറി ക്ലബ്ബുമായി സഹകരിച്ച് ഉപാസന ഹോസ്പിറ്റലിൽ വെച്ച് സൗജന്യ ‘ബ്രസ്റ്റ് ക്യാൻസർ സ്ക്രീനിങ് ക്യാമ്പ്’ സംഘടിപ്പിച്ചു. പ്രദേശത്തെ 50-ഓളം സ്ത്രീകൾ ഇതിന്റെ ഫലം അനുഭവിച്ചറിഞ്ഞു.
നാട്ടിലെ കായികപ്രേമികളായ യുവാക്കൾക്ക് ഒന്നിച്ച് വേൾഡ് കപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ സ്വന്തമായി പ്രൊജക്ടറും ബിഗ് സ്ക്രീനും വാങ്ങി തത്സമയ പ്രദർശനം ഒരുക്കി.
വേൾഡ് കപ്പ് ഫൈനൽ ദിനത്തിൽ, കാസർഗോഡ് ജില്ലാ ടീം അംഗവും നാടിന്റെ അഭിമാനവുമായ അനൂപ് ആന്റണിയെ ക്ലബ്ബിന്റെ ഉപഹാരമായി അഡിഡാസിന്റെ (Adidas) പ്രൊഫഷണൽ ബൂട്ട് നൽകി ആദരിച്ചു.
യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
1998-ൽ പ്രവർത്തനം ആരംഭിച്ച ചിറ്റുമല എം.ജി.എം. ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കായി ക്ലബ് ചെംവോറ സ്നേഹവിരുന്നൊരുക്കി. കരുതലും പങ്കുവയ്ക്കലും സമൂഹസേവനത്തിന്റെ അടിസ്ഥാനമൂല്യങ്ങളാണെന്ന സന്ദേശം പകരുന്നതായിരുന്നു ഈ അന്നദാനം.
രൂപീകരണ യോഗം മുതൽ ഇന്നിവിടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും, നാടിന്റെ കൂടെ നിന്ന് നന്മയുള്ള പ്രവർത്തനങ്ങൾ തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വരുംദിവസങ്ങളിലും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.
15 AUGUST 2026 · ANCHAMKUTTY, KOLLAM
Club Chemvora’s official inauguration ceremony and award night—celebrating community, culture and changemakers.
OFFICIAL INAUGURATION CEREMONY
Where change begins
CHIEF GUEST
Minister for Culture, Cinema and Tourism
Gracing the official inauguration ceremony and award night of Club Chemvora.
SPECIAL GUEST
Film Director
Prominent Malayalam film director, best known for his acclaimed directorial debut Abrahaminte Santhathikal.
AWARD NIGHT HIGHLIGHT
The Pride of Chemmakkad
Honouring three decades of comprehensive contribution to the film and television industry.
HIGHLIGHTED EVENT
Music & Cultural Performances
A vibrant evening bringing artists, community and celebration together on one stage.
OUR PRIORITIES
പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന സജീവ വേദി.
അർഹരായവർക്ക് സമയോചിതമായ കാരുണ്യത്തിന്റെ കൈത്താങ്ങ്.
അവസരങ്ങളിലൂടെയും നേതൃത്വത്തിലൂടെയും സ്ത്രീശാക്തീകരണം.
നാടിന്റെ പ്രകൃതിസമ്പത്തിനെ കരുതലോടെ സംരക്ഷിക്കുന്ന ദൗത്യം.
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കൽ.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നൈപുണ്യ-സർഗ്ഗ വളർച്ച.
INTRODUCING
Meet the distinguished Patron Council supporting Club Chemvora’s journey of service, fellowship and responsible community leadership.

MEET CLUB CHEMVORA
നാടിനായി സമയം, കഴിവ്, കരുതൽ എന്നിവ പങ്കുവയ്ക്കുന്ന ഞങ്ങളുടെ കൂട്ടായ്മ.